മൊഴിമുത്തുകൾ-39

കോപത്തോട്‌ കൂടി വിധിക്കരുത്‌


മൊഴിമുത്ത് :

عن عبدِ الرَّحْمَنِ بن أبِي بَكَرةَ رَضِيَ اللهُ عنهُ قالَ سمعتُ رسولَ اللهِ صَلى اللهُ عليهِ وسلمَ

“ يَقُولُ : ”لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ



രണ്ടാളുകളുടെ ഇടയിൽ വല്ല വിധിയും പ്രസ്താവിക്കാനുണ്ടെങ്കിൽ , കോപത്തോട്‌ കൂടി അരുത്‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ട്‌.”


വിവരണം.


വല്ല കേസും തീരുമാനിച്ചു കൊടുക്കുവാനോ ,വല്ല വിധിയും പ്രസ്താവിക്കാനോ ഉണ്ടെങ്കിൽ അത്‌ സമാധാനത്തോടും ആലോചനയോടും പാകതയോടും കൂടി ചെയ്യണമെന്നും. ദേഷ്യത്തോട്‌ കൂടി വിധി പ്രസ്താവിക്കരുതെന്നും അങ്ങിനെ വന്നാൽ ‌; അത്‌ അവിവേകമായി കലാശിക്കാനിടയുണ്ടെന്നും ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

കുറിപ്പ്

കോപം എന്ന വികാരം മനുഷ്യനെ പല വിധത്തിലുള്ള അപകടങ്ങളിലും കൊണ്ട്ചെന്ന് ചാടിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കോപത്തെ ‍അടക്കുക എന്നതിലാണ് ഒരു മനുഷ്യന്റെ ശരിയായ ശക്തി നില കൊള്ളുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അത്‌ വളരെയധികം പ്രത്യാഘാതങ്ങൾ തീർത്ത സംഭവങ്ങൾ മിക്കപേർക്കും കണ്മുന്നിൽ കണ്ട അനുഭവങ്ങൾ ഉണ്ടായിരിക്കാനിടയുണ്ട്‌. കോപം കൊണ്ട്‌ മാനസിക വിഷമങ്ങൾ ഉണ്ടാവുന്ന പോലെ ശാരീരികമായും ആരോഗ്യപരമായും പല പ്രശ്നങ്ങളും ഉടലെടുക്കുന്നുവന്നത്‌ തെളിയിക്കപ്പെട്ടതാണ്‌. ഒരാളോട്‌ കോപം ഉള്ളിലുണ്ടെങ്കിൽ ശരിയായ രീതിയിലുള്ള ഉറക്കം തന്നെ സാധ്യമാവാതെ വരുന്നത്‌ സ്വാഭാവികം. അയാളെ എങ്ങിനെ കീഴ്പ്പെടുത്തണം അല്ലെങ്കിൽ അയാളുടെ പരാജയം കാണാനെന്ത്‌ വഴി എന്നതാലോചിച്ച്‌ രക്തസമ്മർദ്ദം കൂട്ടി ഉറക്കം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കും അത്‌ പിന്നെ ദിനചര്യയിലും താൻ ചെയ്ത്‌ കൊണ്ടിരിക്കുന്ന ജോലിയെയും വരെ ബാധിക്കുന്ന വിധത്തിലേക്ക്‌ അവനെ എത്തിക്കുകയും ചെയ്യുന്നു.

ഈ ഹദീസിൽ വിവരിച്ചത്‌ പോലെ ഒരു മധ്യസ്ഥനാവുമ്പോൾ അല്ലെങ്കിൽ ഒരു കാര്യത്തിൽ വിധി പ്രസ്ഥാവിക്കുമ്പോൾ നീതി യുക്തമായിരിക്കണം ആ വിധി എന്നത്‌ വിധിക്കുന്നവനെ സംബന്ധിച്ചും അവൻ ഉൾപ്പെടുന്ന സമൂഹത്തെ, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. പല കേസുകളിലും തർക്കങ്ങളിലും പക്ഷെ ഇന്ന് നടക്കുന്നത്‌ മുൻവിധികളോടെയും ഈർഷ്യതയോടെയും കുറ്റം ചെയ്ത അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയോടുള്ള അല്ലെങ്കിൽ ആ വ്യക്തി ഉൾപ്പെട്ട സമൂഹത്തോടുള്ള നിരസമോ കോപമോ അടിസ്ഥാനമാവുമ്പോൾ ആ അവിവേക പൂർണ്ണമായ വിധി പ്രസ്ഥാവം പലപ്പോഴും സമൂഹത്തിൽ ഭിന്നിപ്പിനും കുഴപ്പങ്ങൾക്കും കാരണമാവുന്നു.

വ്യക്തി താത്പര്യങ്ങൾ ഒരിക്കലും ഒരു ന്യായാധിപൻ , ഒരു മധ്യസ്ഥൻ തന്റെ ജഡ്ജ്‌മന്റിൽ കൂട്ടിച്ചേർക്കരുത്‌. താൻ വിധിക്കുന്നത്‌ തികച്ചും വിവേകപൂർണ്ണവും നീതിയുക്തവുമാണെന്ന് പൂർണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരിക്കുമ്പോൾ ആ വിധി സമൂഹത്തിനു മൊത്തത്തിൽ ഗുണം ചെയ്യും മറിച്ചായാൽ നിരപരാധികൾ ശിക്ഷിക്കപ്പെടുകയോ അപരാധികൾ രക്ഷപ്പെടുകയോ ചെയ്യുന്നതോടൊപ്പം സമൂഹത്തിലും അതിന്റെ ദൂശ്യ ഫലങ്ങൾ അനുഭവപ്പെടുന്നു.

കാരുണ്യത്തിന്റെ ഉറവിടമായ മുത്ത്‌ റസൂൽ (സ) തങ്ങളുടെ ജീവിതവും തന്റെ ചര്യ അതേപടി പിന്തുടർന്ന അനുചരരുടെയും (സഹാബത്ത്‌) ജിവിതമാകട്ടെ നമുക്ക്‌ മാതൃക. അല്ലാതെ മതത്തിന്റെ മേലങ്കിയണിഞ്ഞ്‌ അതിന്റെ മറവിൽ അവിവേകപൂർണ്ണമായ വിധി പ്രസ്താവം നടത്തി അതിലൂടെ താൻ ഉൾപ്പെടുന്ന സമൂഹത്തെ പൊതു സമൂഹത്തിൽ കൊത്തി വലിക്കാൻ കാരണമുണ്ടാക്കുന്ന അഭിനവ മുസ്ലിം നാമ ധാരികളായ ഭരണാധികാരികളല്ല നമുക്ക്‌ മാതൃക.

കുറെ നാളുകൾക്ക്‌ ശേഷമാണ്‌ ഈ ചെറിയ കുറിപ്പ്‌.. നമ്മുടെ നാട്‌ ഒരു മഹത്തായ വികാരത്തിന്റെ ആമോദത്തിൽ മുഴുകുമ്പോൾ അകലങ്ങളിലാണെങ്കിലും മനസു കൊണ്ടു നേരുന്നു.. എല്ലാ സഹോദരങ്ങൾക്കും മുൻകൂറായിറിപ്പബ്ലിക്‌ ദിനാശംസകൾ’

30 Response to മൊഴിമുത്തുകൾ-39

January 25, 2010 at 11:46 AM

കോപത്തോട് കൂടി വിധികല്പിക്കരുതെന്ന തിരുമൊഴിയിലൂടെ

January 25, 2010 at 12:22 PM

കുറേ നാളുകള്‍ക്കു ശേഷം വീണ്ടും മൊഴിമുത്തുകള്‍ തുടരുന്നു, അല്ലേ ബഷീര്‍ക്കാ?

നല്ല വചനം.

റിപ്പബ്ലിക്‍ ദിനാശംസകള്‍!

January 25, 2010 at 1:01 PM

ചിന്തക്കു വക നല്‍കുന്ന പോസ്റ്റ്. നന്ദി.

January 25, 2010 at 1:25 PM

നല്ല മൊഴിയും നല്ല അവതരണവും.
നമ്മുടെ പൂര്‍വികര്‍ പറഞ്ഞു തന്നിട്ടുള്ള മൊഴിമുത്തുകള്‍ അനുസരിച്ചു നമ്മള്‍ ജീവിക്കാന്‍ പഠിച്ചിരുന്നെങ്കില്‍....

എല്ലാ ആശംസകളും

January 25, 2010 at 3:52 PM

> ശ്രീ,

അതെ ഏതാണ്ട് 5 മാസങ്ങൾക്ക് ശേഷം :)
ആദ്യാമായി വന്ന് വായിച്ച് അഭിപ്രായം എഴുതിയതിൽ വളരെ സന്തോഷം..

ആശംസകളും സ്വീകരിച്ചിരിക്കുന്നു.

> ബൈജു സുൽത്താൻ ,

ചിന്തിക്കാൻ സമയം കണ്ടെത്താത്തതല്ലേ ഇന്ന് പല അപകടങ്ങൾക്കും കാരണം. നല്ല വാക്കുകൾക്ക് നന്ദി.


> ഉഷശ്രീ (കിലുക്കാം‌പെട്ടി ),


പൂർവ്വീകരുടെ നന്മയെ പാടെ തിരസ്കരിക്കുന്നതല്ലേ ഇന്നത്തെ രീതി.. അതിന്റെ ഭവിഷ്യത്തും നാം അനുഭവിക്കുന്നു.

നല്ല വാക്കുകൾക്കു വളരെ നന്ദി..ആശസകൾക്കും

January 25, 2010 at 5:14 PM

താങ്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി
ഞാന്‍ നിശ്ചയിക്കുന്നത് പോല്‍ കാര്യങ്ങള്‍ നടക്കണം. അവിടെ എന്റെ ജയമല്ല എനിക്ക് പ്രശനം. അയാളുടെ, അയാളുടെ തോല്‍വി മാത്രം.
അതിനെ നിങ്ങള്‍ കോപമെന്ന് വിളിച്ചാലും
തിരക്കഥ എന്ന് പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.

വീണ്ടും മനസ്സിലാക്കാനുതകുന്ന കാര്യങ്ങള്‍ താങ്കളില്‍ നിന്നും കണ്ടതിന് ആശംസകളോടെ..

January 25, 2010 at 5:14 PM

താങ്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി
ഞാന്‍ നിശ്ചയിക്കുന്നത് പോല്‍ കാര്യങ്ങള്‍ നടക്കണം. അവിടെ എന്റെ ജയമല്ല എനിക്ക് പ്രശനം. അയാളുടെ, അയാളുടെ തോല്‍വി മാത്രം.
അതിനെ നിങ്ങള്‍ കോപമെന്ന് വിളിച്ചാലും
തിരക്കഥ എന്ന് പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.

വീണ്ടും മനസ്സിലാക്കാനുതകുന്ന കാര്യങ്ങള്‍ താങ്കളില്‍ നിന്നും കണ്ടതിന് ആശംസകളോടെ..

January 25, 2010 at 5:49 PM

വിജ്ഞാനപ്രദമായ മൊഴിമുത്തുകള്‍ വീണ്ടും കണ്ടതില്‍ സന്തോഷം.

റിപ്പബ്ലിക്‍ ദിനാശംസകള്‍!

January 25, 2010 at 7:08 PM

Glad to see you see you again and will knock at your door for the next pearl....

January 25, 2010 at 7:43 PM

വളരെ നല്ല ബ്ലോഗ്.
നല്ല വിഷയങ്ങൾ.
പക്വമായ അവതരണം.
തുടരുക തന്നെ വേണം.
പ്രാർഥനയോടെ,
പള്ളിക്കുളം.

January 25, 2010 at 9:08 PM

തികച്ചും കാലികപ്രസക്തമായ പോസ്റ്റ്...വളരെ നന്നായി..

January 26, 2010 at 9:29 AM

> ഒഎബി

അത് തന്നെയാണു എല്ലാവരുടെയും മുഖ്യ പ്രശ്നം. താഴാൻ നമ്മുടെ മനസ്സ് തയ്യാറല്ല. യഥാർത്ഥത്തിൽ ഒന്ന് താഴുന്നതിലൂടെ മനസ്സിന് എത്ര സുഖം കിട്ടുന്നുവെന്നത് അനുഭവിച്ചറിയുക തന്നെ വേണം. നന്ദി അഭിപ്രായങ്ങൾക്ക്

> തെച്ചിക്കോടൻ

വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി

> പാവം ഞാൻ

സന്തോഷം. അല്ലാഹു അതിന് തൌഫീഖ് നൽകട്ടെ എന്ന പ്രാർത്ഥനയോടെ

> പള്ളിക്കുളം

നല്ലവാക്കുകൾക്ക് നന്ദി. അഭിപ്രായങ്ങൾ വീണ്ടും അറിയിക്കുമല്ലോ.. ഇൻശാ അല്ലാഹ് തുടരാം.

> ബിന്ദു.കെ.പി

വായനയ്ക്കും അഭിപ്രായം പങ്ക് വെച്ചതിലും വളരെ സന്തോഷം

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ .

January 26, 2010 at 6:27 PM

മൊഴിമുത്തുകള്‍ - നല്ല വചനം
നല്ല വിഷയങ്ങൾ തുടരുക!
എല്ലാ ആശംസകളും

January 27, 2010 at 8:40 AM

കുറേ നാളായിരിക്കുന്നു, നന്ദി ഇക്കാ

January 27, 2010 at 9:41 AM

എത്താന്‍ അല്പം വൈകിപ്പോയി.

വ്യക്തിജീവിതത്തിലും സമൂഹത്തിലും കോപം വരുത്തിവെക്കുന്ന വിനകള്‍ വിവരണാതീതം തന്നെ.
മല്ല യുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍, കോപം വരുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് - എന്ന ഒരു വചനം (ഹദീസ് ആണോ എന്ന് ഓര്‍മ്മയില്ല ) കോപം നിയന്ത്രിക്കുന്നതിന്റെ മഹത്ത്വം ബോധ്യപ്പെടുത്തുന്നു. സര്‍വ്വ കാലത്തോടും സം‌വദിക്കാന്‍ കഴിവുള്ള പുണ്യറസൂലിന്റെ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്കായെങ്കില്‍ എന്നാശിക്കുന്നു. പാര്‍ത്ഥനയോടെ,

January 27, 2010 at 12:59 PM

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് മറ്റൊരു നബിവചനവുമുണ്ട്. ശെരിയായി ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ നമുക്ക് മറ്റൊരാളോട് കോപിക്കാന്‍ കഴിയുമോ..?.

January 27, 2010 at 1:02 PM

മൊഴിമുത്തുകള്‍ വീണ്ടും കണ്ടതില്‍ സന്തൊഷം.ഇത് ഓപണ്‍ ചെയ്ത അതേ സമയം ഇംഗ്ലീഷില്‍ Anger Management എന്ന ഒരു പോസ്റ്റും വായിക്കുകയായിരുന്നു!!!
കോപം അടക്കാന്‍ കഴിയുന്നവന്‍ മഹാന്‍ തന്നെ.എനിക്ക് അതിന് ഒരിക്കലും സാധിക്കാറില്ല.

January 27, 2010 at 1:55 PM

> വാഴക്കോടൻ,

നല്ല വാക്കുകൾക്ക് .നന്ദി.


> അരുൺ കായംകുളം

സന്തോഷം..വീണ്ടും വരുമല്ലോ !


> കാ‍സിം തങ്ങൾ,

തീർച്ചയായും .കോപം വരുമ്പോൾ അത് അടക്കുന്നത് തന്നെയാണ് യഥാർത്ഥ വിജയം. നമുക്കേവർക്കും അതിന് കഴിയട്ടെ. അഭിപ്രായമറിയിച്ചതിൽ സന്തോഷം
പ്രാർത്ഥന നാഥൻ സ്വീകരിക്കട്ടെ..ആമീൻ


> യൂസ്ഫ്പ,

നാട്ടിലെ ജോലിത്തിരക്കിനിടയിലും ഇവിടെ വന്നതിൽ വളരെ സന്തോഷം. കോപം മനസിനെ കീഴടക്കിയാൽ പിന്നെ ചിന്താ ശേഷി നഷ്ടപ്പെടുകയാണല്ലോ.. ചിന്തിക്കുന്നവർക്ക് ഭൂമിയി ദൃഷ്ടാന്തങ്ങളുണ്ടെന്നത് ഖുർ‌ആൻ സൂക്തമാണ്.

> അരീക്കോടൻ,


വായനയ്ക്കും അഭിപ്രായത്തിനും നന്ദി..കോപം നിയന്ത്രിക്കാൻ കഴിയുകയെന്നത് വലിയ കാര്യം തന്നെ. ഞാൻ അത് ശീലിച്ച് വരുന്നു :)

January 27, 2010 at 2:53 PM

വീണ്ടും കണ്ടതിൽ സന്തോഷം..

വിജ്ഞാനപ്രദമായ പോസ്റ്റുകൾ തുടരുക..ആശംസകൾ

January 30, 2010 at 9:10 AM

> പ്രവീൺ വട്ടപ്പറമ്പത്ത്

വായിച്ചതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം

January 30, 2010 at 4:21 PM

ഈ ഉദ്യമം സ്തുത്യർ‌ഹം. ആശം‌സകൾ‌

January 30, 2010 at 9:46 PM

ഈ മൊഴിമുത്തുകള്‍ പൊന്മുത്തുകള്‍ തന്നെ. ശേഖരിച്ചുവച്ചു മാലകോര്‍ത്ത് ജീവിതമാകുന്ന ശരീരത്തില്‍ അണിഞ്ഞു നടക്കേണ്ടത്. ഒരു നല്ല കാര്യം കൂടി ഓര്‍മ്മിപ്പിച്ചതിന് നന്ദി ബഷീര്‍.

January 31, 2010 at 4:09 PM

റിപ്പബ്ലിക്‌ ദിനാശംസകൾ

January 31, 2010 at 6:08 PM

അഭിനന്ദനം അർഹിക്കുന്നു.

February 1, 2010 at 8:56 AM

> പള്ളിക്കരയിൽ

നല്ലവാക്കുകൾക്കും വായനയ്ക്കും നന്ദി.


> ഗീത

ഈ പ്രചോദനത്തിന് വളരെ നന്ദി. ഏവർക്കും ജീവിതത്തിൽ പകർത്താനാവട്ടെ എന്ന് ആശിക്കുന്നു. നന്ദി ചേച്ചീ

> നന്ദന

സ്വീകരിചിരിക്കുന്നു. നന്ദി.

> കാക്കര

ഇവിടെ വന്നതിലും അഭിനന്ദനമറിയിച്ചതിലും സന്തോഷം..

February 15, 2010 at 9:37 AM

പ്രിയരെ,
മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ്

വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമായാൽ

വായിച്ച് അഭിപ്രായം പങ്കുവെക്കുമല്ലോ
സസ്നേഹം

February 24, 2010 at 12:15 PM

Ente kopavum...!
Manoharam, Ashamsakal....!!!!

February 25, 2010 at 12:45 PM

> SurshKumaar,

Thank u very much

February 25, 2010 at 6:58 PM

നല്ല പോസ്റ്റ്.. നല്ല അവതരണം.. ഇനിയും വരട്ടെ ഹദീസുകൾ.

February 28, 2010 at 11:12 AM

> പള്ളിക്കുളം

നല്ലവാക്കുകൾക്ക് നന്ദി. പുതിയതും വായിക്കുമല്ലോ