മൊഴിമുത്തുകൾ-38

നോമ്പ്കാരൻ

മൊഴിമുത്ത്‌ :

റസൂൽ (സ) തങ്ങൾ പറഞ്ഞു. 'നിങ്ങൾ നോമ്പ്‌ അനുഷ്ഠിച്ചാൽ ചീത്ത പറയുകയോ ബഹളം വെക്കുകയോ ചെയ്യരുത്‌. ആരെങ്കിലും നിങ്ങളെ ചീത്ത പറയുകയോ നിങ്ങളുമായി ശണ്ഠ കൂടുകയോ ചെയ്താൽ നിശ്ചയം ഞാൻ നോമ്പുകാരനാണെന്നു നിങ്ങൾ പറയുക' (അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട, ബുഖാരി 4,88,39,101 മുസ്ലിം 1151 റിപ്പോർട്ട്‌ ചെയ്ത ഹദീത്‌)

'ചീത്ത വാക്കുകളും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിക്കാത്തവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല' ( ബുഖാരി 4/99,100 ; അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം )

വിവരണം:

കേവലം ശരീരത്തിനു മാത്രമല്ല നോമ്പ്‌ മറിച്ച്‌ വാക്കിനും പ്രവർത്തികൾക്കും ചിന്തകൾക്കും വ്രതം ബാധകമാണെന്നും, ചീത്ത വാക്കുകളും ചീത്ത പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതിന്റെയും, ക്ഷമ പാലിക്കേണ്ടതിന്റെയും ആവശ്യകതയും ഈ മൊഴിമുത്ത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. നോമ്പ്‌ കാലത്ത്‌ അത്തരം കാര്യങ്ങൾ ഒഴിവാക്കി അല്ലാത്ത കാലത്തൊക്കെ അതാവാം എന്ന് അതിന്‌ അർത്ഥമില്ല. മറിച്ച്‌ നോമ്പ്‌ കാലത്ത്‌ പ്രത്യേകം ശ്രദ്ധിക്കുകയും അങ്ങിനെ ക്ഷമ പാലിക്കുന്നതിലൂടേ നേടിയെടുക്കുന്ന ഗുണങ്ങൾ ജീവിതത്തിലുടനീളം പകർത്താൻ പരിശ്രമിക്കുകയുമാണ്‌ വേണ്ടത്‌

കുറിപ്പ്:

പരിശുദ്ധ റമളാൻ മാസം നമ്മിലേക്ക്‌ വീണ്ടും എത്തുകയാണ്‌. റസൂൽ (സ) തങ്ങൾ റമളാൻ മാസത്തിന്റ്‌ ആഗമനത്തിനു രണ്ട്‌ മാസങ്ങൾക്ക്‌ മുന്നേ അഥവാ റജബ്‌ മാസത്തിൽ തന്നെ പ്രത്യേകം പ്രാർത്ഥനകൾ നിർവ്വഹിക്കാറുണ്ട്‌. 'അല്ലാഹുവേ റജബിലും ശഅബാനിലും ( റമാളാനിനു തൊട്ടുമുമ്പുള്ള 2 മാസങ്ങൾ) ബറകത്ത്‌ ചെയ്യേണമേ, റമളാനിനെ ഞങ്ങൾക്കെത്തിക്കേണമേ, ആരാധനകൾ വർദ്ധിപ്പിക്കാനും ഖുർആൻ പാരായണം ചെയ്യാനും അനുഗ്രഹിക്കേണമേ ' തുടങ്ങിയ പ്രാർത്ഥനകൾ പണ്ഡിതന്മാർ വിവരിക്കുന്നു.

നമ്മുടെ നാട്ടിലൊക്കെ അടുത്ത കാലം വരെയും ഏതൊരു മതസ്ഥരായാലും അവരുടെ മതവിശ്വാസമനുസരിച്ച്‌ പുണ്യമായി കാണക്കാക്കുന്ന ദിനങ്ങളും മാസങ്ങളുമൊക്കെ വരുമ്പോൾ വീടും വീട്ടു മുറ്റവും, മനസ്സും ആ ദിനങ്ങളെ വരവേൽക്കുന്നതിനായി ഒരുക്കാറുള്ളത്‌ നമുക്ക്‌ സുപരിചിതമാണ്‌. വിത്യസ്ത വിശ്വാസ പ്രമാണങ്ങളിൽ ജീവിക്കുന്ന അയൽവാസികൾ പരസ്പരം, ഇത്തരം അവസരങ്ങളിൽ വിശേഷിച്ചും അന്യോന്യം സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്‌. ഇന്നും ഗ്രാമങ്ങളിലെങ്കിലും അത്തരം നല്ല സൗഹൃദങ്ങൾ നില നിൽക്കുന്നുവെന്ന്തന്നെയാണെന്റെ അനുഭവ സാക്ഷ്യം.

നാട്ടിൻ പുറത്ത്‌ അമുസ്ലിം സഹോദരങ്ങൾവരെ തന്റെ മുസ്ലിം അയൽവാസിയുടെ വ്രതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഭക്ഷണകാര്യത്തിൽ പോലും മിതത്വവും രഹസ്യ സ്വഭാവവും കാത്തു സൂക്ഷിച്ചിരുന്നു. പഠന കാലത്തും സുഹൃത്തുക്കൾ നോമ്പ്‌ കാരനായ മുസ്ലിം സുഹൃത്തിനോട്‌ ബഹുമാന പുരസ്സരം പെരുമാറിയിരുന്നു. അങ്ങിനെ ഒരു നാട്‌ മുഴുവൻ ആ നാട്ടിലെ അന്തരീക്ഷം മുഴുവൻ പുണ്യമാസത്തിന്റെ മഹത്വം നെഞ്ചിലേറ്റാൻ തയ്യാറായിരുന്നു. അതിന്റെ പ്രതിഫലനം ഓരോ നാട്ടിലേയും ജീവിതങ്ങളിൽ നിഴലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. റമളാനിനെ അതിന്റെ യഥാവിധി വരവേൽക്കാൻ അതിന്റെ ആളുകൾക്ക്‌ തന്നെ സമയമില്ല. ആർക്കോ വേണ്ടി ചെയ്യുന്ന പോലെയുള്ള നാട്യങ്ങളാവുന്നില്ലേ പലപ്പോഴും. 'എത്രയോ നോമ്പുകാരുണ്ട്‌, അവർക്ക്‌ പട്ടിണിയല്ലാതെ ഒന്നും ബാക്കിയാവുന്നില്ല' എന്ന് നബി(സ) അരുളിയ തരത്തിലുള്ള നോമ്പുകാർ അധികരിക്കുന്നു. വ്രതം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതൊന്നും നേടാനാവാതെ വിഷപ്പ്‌ മാത്രം സഹിച്ചിട്ട്‌ എന്ത്‌ ഫലം.

നമ്മുടെ വീട്ടിലേക്ക് നാം ഇഷ്ടപ്പെടുന്ന ഒരു അതിഥി വരുന്നുണ്ടെന്ന് മുൻകൂട്ടി അറിയുന്ന നാം ആ വിരുന്നുകാരനെ വരവേൽക്കുവാൻ നമ്മുടെ വീട്ടിന്റെ സ്വീകരണ മുറി അടിച്ചു വൃത്തിയാക്കി ഇരിപ്പിടങ്ങളൊക്കെ ശരിയാക്കി മേശപ്പുറം അലങ്കരിച്ച്‌ വിഭവങ്ങളൊരുക്കി ഒപ്പം അവരെ സ്വീകരിക്കാൻ സന്തോഷത്തോടെ മനസ്സൊരുക്കി കാത്തിരിക്കുന്നു. നമ്മുടെ വീട്ടിൽ കയറി വരുന്ന ആൾക്കും അത്‌ പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാവും എന്നെ സ്വീകരിക്കാൻ വേണ്ടി നടത്തിയ ഒരുക്കങ്ങൾ.. തനിക്ക്‌ വേണ്ടി തയ്യാറാക്കിയ വിഭവങ്ങൾ... നമ്മുടെ ഊഷ്മളമായ സത്കാരം കഴിഞ്ഞ്‌ സന്തുഷ്ടരായി അവർ തിരിച്ച്‌ പോകുന്നു. അത്‌ പോലെ പരിശുദ്ധ റമളാനിനെ സ്വീകരിക്കാൻ നാം ഒരുങ്ങിയിട്ടുണ്ടോ ! നമ്മുടെ വീടിന്റെ കാര്യം ശ്രദ്ധിയ്ക്കാൻ നമ്മുടെ മുറ്റത്തൊന്ന് നടക്കാൻ (മുറ്റം ഉള്ളവർക്ക്‌ ) നമുക്ക്‌ എന്നോ സമയം നഷ്ടമായിരിക്കുന്നു. നമ്മുടെ മനസ്സും അത്തരത്തിൽ നഷ്ടമാവുകയല്ലേ. അസൂയയും, പൊങ്ങച്ചവും, വിശ്വാസവഞ്ചനയും, അശ്ലീലവും മറ്റ്‌ അരുതായ്മകളും കൊണ്ട്‌ ചീഞ്ഞളിഞ്ഞ വൃത്തിഹീനമായ ഒരുമനസ്സിനു മേൽ അത്തർ പൂശി മണപ്പിച്ച ഒരു കാപട്യത്തിന്റെ ശരീരമാവുന്ന പുറം കോട്ടുമിട്ടല്ലേ നാം വിശുദ്ധ റമളാനിനെ വരവേത്കാൻ കാത്തിരിക്കുന്നത്‌ ! നമ്മുടെ വീട്ടിൽ കയറി വരുന്ന റമളാൻ മാസത്തിനായി നമ്മുടെ മനസ്സിന്റെ സ്വികരണ മുറി ഒരുക്കിയിട്ടില്ല ! വിഭവങ്ങൾ ഒന്നും തയ്യാറായിട്ടില്ല! പക്ഷെ വന്ന് കയറുന്ന റമളാൻ നമ്മിൽ സംതൃപ്തരാവുകയും വേണം ! അത്‌ വിരോധാഭാസമല്ലേ . ആദ്യം എന്നോട്‌ പിന്നെ എന്റെ പ്രിയ വായനക്കാരോട്‌ ചോദിക്കാനുള്ളത്‌ അതാണീപ്പോൾ..

അതിഭൗതികതയുടെ മാലിന്യങ്ങളാൽ വൃത്തിഹീനമായ മനസാകുന്ന മീൻ പാത്രവുമായി പരിശുദ്ധമായ റമളാൻ മാസമാകുന്ന ശുദ്ധമായപാൽ വാങ്ങാൻ കാത്തുനിൽക്കുന്നവരേക്കാൾ ബുദ്ധിശ്യൂന്യർ വേറെ ആരാണുണ്ടാവുക. ! സ്ഥിരമായി മത്സ്യം വാങ്ങുന്ന പാത്രം ശരിക്ക്‌ തേച്ച്‌ കഴുകി വൃത്തിയാക്കാതെ അതിൽ പാൽ വാങ്ങിയാൽ ആ പാൽ കൊണ്ട്‌ എന്ത്‌ ഉപകാരമാണുണ്ടാവുക. അപ്രകാരമായിരിക്കും നമ്മുടെ മലീമസമായ മനസ്സിനെ പാകപ്പെടുത്താതെ റമളാൻ കടന്നുവന്നാലുണ്ടാവുക. റമളാൻ ഒന്ന് മുതൽ പെട്ടെന്ന് ഇലക്ട്രിക് സ്വിച്ച് ഓൺ -ഓഫ് ചെയ്യുന്ന ലാഘവത്തോടെ മാറ്റാൻ കഴിയുന്നതല്ല നമ്മുടെയൊക്കെ മനസ്സിന്റെ ,പ്രവർത്തനങ്ങളുടെ അവസ്ഥ എന്നിരിക്കെ മുന്നൊരുക്കം തുടങ്ങേണ്ട സമയം അതിക്രമിക്കുകയാണ്. മനസ്സും ശരീരവും ഒരുക്കാൻ ,ഒരുങ്ങാൻ സമയം ആവശ്യമാണ്.

ഇവിടെ കൂടി ഈ മൊഴിമുത്തിന്റെ പ്രാധാന്യം നമ്മൾ കാണേണ്ടതുണ്ട്. ക്ഷമാശീലമായ മനസ്സൊരുക്കാൻ മുൻ‌കൂട്ടി തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി ഈ മൊഴിമുത്ത് നമ്മെ എത്തിക്കുന്നു. മനുഷ്യന്റെ അവന്റെ ദേഹേച്ഛയുടെ ചായ്‌വ്‌ തെറ്റുകളിലേക്കായിരിക്കും അതിനെ തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗമാണീ വ്രതം ലക്ഷ്യം വെക്കുന്നത്‌. അല്ലാതെ തിരുനബി (സ)അരുളിയ പോലെ, കുറെ ആളുകൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ ജഗന്നിയന്താവായ അല്ലാഹുവിന്‌ യാതൊന്നും നേടാനില്ല. എല്ലാം മനുഷ്യന്റെ സാംസ്കാരികമായ ഉന്നമനമാണ്‌ ലക്ഷ്യം വെക്കുന്നത്‌ അതിനൊപ്പം തന്റെ നാഥന്റെ കൽപന പാലിക്കുന്നതിലൂടെ പരലോക മോക്ഷവും.

പരിശുദ്ധ റമളാനിനെ അർഹിക്കുന്ന ആദരവോടേ വരവേത്ക്കാനും വേണ്ടവിധം സത്കരിക്കാനും സന്തോഷത്തോടെ യാത്രയാക്കാനും നാഥൻ തുണയാകട്ടെ. നമ്മുടെ മനസ്സിനെ പാകപ്പെടുത്താൻ മാലിന്യങ്ങൾ നീക്കി മനോഹരമാക്കാൻ കഴിയട്ടെ. ആ വൃത്തിയും വെടിപ്പും റമളാനിനു ശേഷവും നില നിർത്താൻ നമുക്ക്‌ കഴിയട്ടെ. റമളാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ഊർജ്ജ്വസലതയും ആത്മീയ ഉത്കർഷവും നമ്മുടെ വ്യക്തി-കുടുംബ ജീവിതത്തിലും അയൽ ബന്ധങ്ങളിലും നമ്മുടെ നാടിന്റെ നന്മയിലും വിനിയോഗിക്കാൻ നമുക്കേവർക്കും കഴിയട്ടെ. വ്യക്തി ജീവിതത്തിൽ നേടിയെടുക്കുന്ന നല്ല മാറ്റങ്ങൾ തുടർജീവിതത്തിൽ നമുക്ക് സ്വന്തമെന്ന പോലെ അതിന്റെ നല്ല വശങ്ങൾ നമ്മുടെ സഹജീവികൾക്കും ഉപയോഗപ്പെടുന്നില്ലെങ്കിൽ നാം നേടിയെടുത്തു എന്ന് പറയുന്ന ആത്മി‍യോത്കർഷം വെറും പുറം തോട് മാത്രമാണെന്ന തിരിച്ചറിവിലേക്ക് .... നിങ്ങൾ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് അല്ലാഹുവിന്ന് യാതൊരു പ്രയോജനവുമില്ല എന്ന പ്രഖ്യാപനം നമ്മുടെ മനസ്സിൽ ഉണ്ടാവട്ടെ..

റമളാൻ നമ്മിലേക്ക് സന്തോഷ പൂർവ്വം കടന്ന് വരട്ടെ എന്ന പ്രാർഥനയോടെ

അനുബന്ധ പോസ്റ്റുകൾ
20. വിശപ്പിന്റെ മഹത്വം

29 Response to മൊഴിമുത്തുകൾ-38

August 10, 2009 at 9:43 AM

വ്യക്തി ജീവിതത്തിൽ നേടിയെടുക്കുന്ന നല്ല മാറ്റങ്ങൾ തുടർജീവിതത്തിൽ നമുക്ക് സ്വന്തമെന്ന പോലെ അതിന്റെ നല്ല വശങ്ങൾ നമ്മുടെ സഹജീവികൾക്കും ഉപയോഗപ്പെടുന്നില്ലെങ്കിൽ നാം നേടിയെടുത്തു എന്ന് പറയുന്ന ആത്മി‍യോത്കർഷം വെറും പുറം തോട് മാത്രമാണെന്ന തിരിച്ചറിവിലേക്ക് ...

August 10, 2009 at 10:45 AM

വിശുദ്ധ റാമദാനിന്റെ പവിത്ര കാത്ത് സൂക്ഷിക്കാനും ആരാധനകള്‍ കൊണ്ട് പുണ്യ മാസത്തെ സജീവമാക്കാനും ആത്മീയ പുരോഗതി കൈവരിക്കാനും നാഥന്‍ അനുഗ്രഹിക്കട്ടെ ആമീന്‍.

August 10, 2009 at 11:19 AM

തീര്‍ച്ചയായും ബഷീറിക്ക.
വീട് വൃത്തിയാക്കി അതിഥിയെ കാത്ത് നില്‍ക്കുന്ന പോലെ വൃത്തിയായ മനസ്സുമായി വൃതശുദ്ധിക്കായി ഒരു റംസാന്‍ മാസം കൂടി വരികയായി.ഈ സമയത്ത് ഈ പോസ്റ്റ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു
നന്ദി

August 10, 2009 at 12:57 PM

“ക്ഷമാശീലമായ മനസ്സൊരുക്കാൻ മുൻ‌കൂട്ടി തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി ഈ മൊഴിമുത്ത് നമ്മെ എത്തിക്കുന്നു.”
തീര്‍ച്ചയായും.


റംസാ‍ന്‍ ആശംസകള്‍, ബഷീര്‍ക്കാ...

August 10, 2009 at 6:04 PM

> കാസിം തങ്ങൾ

പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ. നന്ദി

> അരുൺ കായംകുളം

നല്ല വാക്കുകൾക്കും ഐക്യദാർഢ്യത്തിനും വളരെ നന്ദി.

> ശ്രീ

വായനയ്ക്കും നല്ലവാക്കുകൾക്കും നന്ദി

എല്ലാവരുടെയും അകമഴിഞ്ഞ പ്രോത്സാഹനങ്ങൾ എന്നുമുണ്ടാവുമെന്ന് കരുതട്ടെ.. വീണ്ടും അഭിപ്രായങ്ങൾ അറിയിക്കണം

August 10, 2009 at 6:12 PM

ആശംസകളോടെ..
പരീക്ഷണീയനായ മനുഷ്യന് പാപങ്ങൾ പൊറുക്കപ്പെടാൻ, ക്ഷമ കൈ കൊണ്ട്,ദൈവ ധിക്കാരപരമായ കാര്യങ്ങളിൽ നിന്ന് വിട്ട് നിന്ന്, ബന്ധുക്കളെയും അനാഥകളെയും അയൽക്കാരെയും ആവശ്യങ്ങൾക്ക് സഹായിച്ചും മറ്റും,
മനശ്ശൂദ്ധി വരുത്തി കൊണ്ട് ഈ പുണ്യമാസത്തിനെ നമുക്ക് വരവേൽക്കാം.

August 10, 2009 at 6:56 PM

വിലപ്പെട്ട മുത്തുകള്‍ തന്നെ. തുടര്‍ച്ചയായി ഇത്തരം മുത്തുകള്‍ വിതറുമല്ലൊ. റംളാനുമായി ബന്ധപ്പെട്ട്‌ ഒരു സിഡി ഞങ്ങള്‍ ഇറക്കിയിരുന്നു.അതിണ്റ്റെ ഗള്‍ഫ്‌ വിതരണം 'റഫ' എന്ന എജന്‍സി എടുത്തിരുന്നു. ലഭ്യമാണോ ഇപ്പോള്‍ എന്നറിയില്ല. അല്ലെങ്കില്‍ ഞാനത്‌ ബ്ളോഗില്‍ കൊടുക്കാന്‍ പറ്റുമോ എന്നു നോക്കാം. വിവരം അറിയിക്കുമല്ലൊ.

August 10, 2009 at 7:26 PM

വിശുദ്ധ റമളാനിന്റെ പടി വാതിൽക്കലെത്തി നിൽക്കുമ്പോൾ ഇത്തരം ഒരു പോസ്റ്റ് അവസരോചിതവും അഭിനന്ദനാർഹവും തന്നെ! അല്ലാഹു നന്മ നൽകട്ടെ

നബി(സ്വ) പറഞ്ഞു
,,,നോമ്പുകാരന്റെ ഉറക്കം ആരാധനയും അവന്റെ മൌനം തസ്ബീഹും അവന്റെ സുക്ര്‌തങ്ങൾ ഇരട്ടി പ്രതിഫലം നൽകപ്പെടുന്നതും അവന്റെ പ്രാർഥനകൾ ഉത്തരം നൽകപ്പെടുന്നതും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതുമാണ്,,,
ഇത്തരം നോമ്പുകാരാവാൻ കഴിഞ്ഞവർ എന്തുമാത്രം സൌഭാഗ്യവാന്മാർ!
എല്ലാവർക്കും റമളാൻ ആശംസകൾ
പ്രാർഥനയിൽ മറക്കല്ലേ എന്ന് അപേക്ഷിക്കുന്നു

August 10, 2009 at 8:21 PM

തികച്ചും സാന്ദര്‍ഭോചിതമായ പോസ്റ്റ്. റമാദാനെ വരവേല്‍ക്കാനൊരുങ്ങുന്ന ഈ ഘട്ടത്തില്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വളരെ നന്ദി.

അല്ലാഹു അനുഗ്രഹുക്കട്ടെ.

August 10, 2009 at 10:04 PM

വിശുദ്ധ റാമദാനിന്റെ പവിത്ര കാത്ത് സൂക്ഷിക്കാനും ആരാധനകള്‍ കൊണ്ട് പുണ്യ മാസത്തെ സജീവമാക്കാനും ആത്മീയ പുരോഗതി കൈവരിക്കാനും നാഥന്‍ അനുഗ്രഹിക്കട്ടെ ആമീന്‍.

August 11, 2009 at 10:47 AM

> OAB,

ഇൻശാ അല്ലാഹ്.. അല്ലാഹു തൌഫീഖ് ചെയ്യട്ടെ. നന്ദി

> khader patteppadam

നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി.

റഫ ഇറക്കിയ സിഡിയുടെ റ്റൈറ്റിൽ എന്താണ് ? ഞാൻ മർക്കറ്റിൽ പോകുമ്പോൾ നോക്കാം. പറ്റുമെങ്കിൽ ബ്ലോഗിൽ ഇടാൻ ശ്രമിയ്കൂ.. ആശംസകൾ

> KK

വായനയ്ക്കും അഭിപ്രാ‍യം അറിയിച്ചതിലും വളരെ സന്തോഷം. തീർച്ചയായും പരസ്പരം ദുആകളിൽ ഉൾപ്പെടുത്തണം. ഇൻശാ അല്ലാഹ് .അല്ലാഹു സ്വീകരിക്കാൻ പ്രാർത്ഥനയോടെ. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാ‍ട്ടുമല്ലോ.. നന്ദി

> ചെറിയപാ‍ലം

നല്ല വാക്കുകൾക്കും വായനയ്ക്കും നന്ദി.പ്രാർത്ഥനകൾ അല്ലാഹുസ്വീകരിക്കട്ടെ


> അരീക്കോടൻ

വായനയ്ക്കും പ്രാർത്ഥനപൂർണ്ണമായ അഭിപ്രാ‍യത്തിനും വളരെ നന്ദി

എല്ലാവർക്കും റമദാനിനെ അർഹിക്കുന്ന ആദർവോടെ സ്വീകരിക്കാൻ നാഥൻ തുണയാവട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു

August 11, 2009 at 4:04 PM

ഈ വ്യാഖ്യാനങ്ങള്‍ ചിലപ്പോഴൊക്കെ എനിക്ക് സഹായകം ആകുന്നു... നന്ദി...

August 11, 2009 at 11:41 PM

മനസ്സിനും വാക്കിനും കൂടി നോമ്പുകാലം ഏര്‍പ്പെടുത്തണമെന്നും, ആ നോമ്പിന്റെ കാലാവധി ജീവിതകാലം മുഴുവനുമായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തിയത് നന്നായി. എന്നും ഇതു മനസ്സില്‍ ഉണ്ടായിരിക്കേണമേ എന്നും പ്രാര്‍ത്ഥിക്കുന്നു.

August 12, 2009 at 11:09 AM

> ശിവ,


വളരെ സന്തോഷം. അഭിപ്രായമറിയിക്കുന്നതിലും


> ഗീത്

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി. ആ പ്രാർത്ഥനകളിൽ മുന്നോട്ട് ഗമിക്കാനാവട്ടെ

August 17, 2009 at 3:45 PM

Ramadan Kareem...! Nannayi Basheer...! Ella prarthanakalum, Ashamsakalum...!

August 17, 2009 at 4:52 PM

റമളനെക്കുറിച്ചുള്ള മൊഴിമുത്ത് അവസരോചിതമായി.കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു...

August 22, 2009 at 3:07 PM

ഞാനിന്നാണ് ഈ പോസ്റ്റ് വായിച്ചത്.
വളരെ പ്രയോജനപ്രദമാണ്. പ്രത്യേകിച്ചും നോമ്പുകാലത്ത്. ഇനിയും വരാം.

August 22, 2009 at 3:07 PM
This comment has been removed by the author.
August 22, 2009 at 3:07 PM
This comment has been removed by the author.
September 19, 2009 at 6:38 PM

റംസാന്‍ ആശംസകള്‍ നേരുന്നു.
ഇത്തരം കുറിപ്പുകള്‍
അറിവ്‌ കൂട്ടുന്നു.

October 16, 2009 at 8:55 PM

മുണ്ടാതെ നാട്ടിലെങ്ങാനും പോയോഷ്ടാ...
അതൊ രണ്ട് ജോലിയും കൊണ്ട് ഒഴിവില്ലാഞ്ഞിട്ടൊ?

October 18, 2009 at 1:46 PM

chila kaaranangalaal kurachaayi blogilninnum vittunilkkukayaayirunnu...
ഈ മൊഴി മുത്തുകള്‍ വായിക്കാനും തിരിച്ചറിവുകള്‍ മനസ്സിലാക്കാനും എനിക്ക് വളരെ ഇഷ്ടമാണ് .മോനെ നല്ല പോസ്റ്റ്‌

December 20, 2009 at 8:57 AM

ബഷീര്‍ക്കാ

തിരിച്ചു വരാറായില്ലേ?

January 3, 2010 at 9:40 AM

> സുരേഷ് കുമാർ പുഞ്ചയിൽ
> സിറാജ്
> ലതി
> ഗിരിഷ്
> ഒ.എ.ബി
> വിജയ ലക്ഷ്മി


വായനയ്ക്കും അഭിപ്രാ‍യം അറിയിച്ചതിലും വളരെ നന്ദി.. ആരെയും അറിയിക്കാൻ കഴിയാതെയാണ് നാട്ടിൽ പോയത്. ക്ഷമിക്കുക..

> ശ്രീ

തിരിച്ചെത്തി :)

January 16, 2010 at 5:14 PM

നന്നായിട്ടുണ്ട്...

January 20, 2010 at 11:50 AM

> Biju George,

നന്ദി...വീണ്ടും എത്തുമല്ലോ

January 25, 2010 at 3:55 PM

പ്രിയരെ,

5 മാസങ്ങൾക്ക് ശേഷം മൊഴിമുത്തുകളിൽ പുതിയ ഒരു പോസ്റ്റ് കോപത്തോടെ വിധിക്കരുത്

വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

നന്ദി

Anonymous
March 24, 2010 at 1:58 PM

പ്രിയ സഹോദരാ

എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി രേഖപ്പെടുത്തുന്നു . ഇവിടെ ഒരു തുടക്കക്കാരി മാത്രമായ എനിക്ക് താങ്കളുടെ വിലയേറിയ ഉപദേശങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും എന്നും ഒരു വഴികാട്ടിയാകും എന്ന് പ്രതീക്ഷിക്കുന്നു

March 24, 2010 at 2:37 PM

> Mini Namboothiri

സഹോദരീ,

എന്നാൽ കഴിയുന്നത് ചെയ്യാൻ സന്തോഷമേയുള്ളൂ
നല്ലവാക്കുകൾക്ക് വളരെ നന്ദി..

അഭിപ്രായങ്ങളും അറിയിക്കുമല്ലോ