മൊഴിമുത്തുകള്‍-27

അക്രമിക്കപ്പെട്ടവനെയും അക്രമിയെയും സഹായിക്കുക

മൊഴിമുത്ത്‌:

  • ''അക്രമിക്കപ്പെട്ടവനായാലും അക്രമിയായാലും നിന്റെ സഹോദരനെ നീ സഹായിക്കുക. ചോദിക്കപ്പെട്ടു. 'എങ്ങിനെയാണ് ഞാന്‍ അക്രമിയെ സഹായിക്കുന്നത്‌ എന്ന് ? നബി (സ) പറഞ്ഞു : അക്രമിക്കുന്നതില്‍ നിന്നവനെ നീ തടയുകയും അക്രമിക്കാനുള്ള അവന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക ; എന്നാല്‍ തീര്‍ച്ചയായും അതവനെ സഹായിക്കലാണ് . ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :


നാം ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്ന വിധത്തില്‍ മറ്റുള്ളവര്‍ക്ക്‌ സഹായം ചെയ്ത്‌ കൊടുക്കണം. അക്രമിയായി നടക്കുന്ന ഒരാളെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും അയാളുടെ അക്രമാസകതിയും അക്രമിക്കാനുള്ള അവന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കലും യഥാര്‍ത്ഥത്തില്‍ ആ അക്രമിയെ സഹായിക്കലാണ്. അതാണ് അക്രമിയായ സഹോദരനെയും സഹായിക്കണം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്‌.

കുറിപ്പ്‌:

വര്‍ത്തമാന കാലത്ത്‌ ഏറെ പ്രസക്തിയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു ഹദീസ്‌ (തിരുമൊഴി )യാണ് സുപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥത്തിലൂടെ ബുഖാരി ഇമാം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. യാതൊരു കാരണവും കൂടാതെ അല്ലെങ്കില്‍ നിസാര കാരണങ്ങള്‍ക്ക്‌ മനുഷ്യര്‍ അക്രമിയായി തീരുകയും നിരപരാധികള്‍ അക്രമിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ദിനേന വായിച്ചും കേട്ടും കണ്ടു നമ്മുടെ കാതിനും കണ്ണിനും മനസ്സിനും ഒരു മരവിപ്പ്‌ ബാധിച്ച ഇന്നിന്റെ അവസ്ഥയില്‍ അക്രമിയായ ഒരാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ ക്രിയാത്മകമായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വാര്‍ത്ഥങ്ങള്‍ എളുപ്പ വഴിയില്‍ നടപ്പിലാക്കാന്‍ സ്വന്തം പെറ്റമ്മയെ പോലും കൊലക്കത്തിക്കിരയാക്കുന്നവര്‍, മദ്യത്തിനും മയക്കു മരുന്നിനും അടിമയായി പിഞ്ചു കുഞ്ഞുങ്ങളെ വരെ തന്റെ ഇംഗിതത്തിനു വിധേയരാക്കുന്ന നീചര്‍, പണത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യത്തിനും രാജ്യക്കാര്‍ക്കും ഭീഷണിയായി ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ വികലമായ വിശ്വാസങ്ങളുടെ അടിമകളായി സഹജിവികളെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത്‌ ഭീതി വിതക്കുന്നവര്‍ അങ്ങിനെ വിവിധ തലങ്ങളിലുള്ള അക്രമങ്ങള്‍ .അക്രമികള്‍ ഇവരെയൊക്കെ സഹായിക്കണമെന്ന് പറയുമ്പോള്‍ പെട്ടെന്ന് ദഹിക്കാനാവുകയില്ല. അക്രമിയെ ഏത്‌ വിധേനയും ഇല്ലാതാക്കണമെന്നേ ഏവരും ചിന്തിക്കുകയുള്ളൂ. പക്ഷെ ലോകത്തിനു മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നബിയേ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല (ഖുര്‍ആന്‍ ) എന്ന് പ്രഖ്യാപിക്കപ്പെട്ട വിശ്വ പ്രവാചകനു പക്ഷെ അവിടെയും തന്റെ കാരുണ്യത്തിന്റെ വിശാലത വ്യക്തമാക്കുന്നു ഈ തിരുമൊഴിയിലൂടെ. അക്രമിക്കപ്പെട്ടവനെ സഹായിക്കുക എന്നത്‌ ഏതൊരു മനുഷ്യ സ്നേഹിയുടെയും കടമയാണല്ലോ. അത്‌ പോലെ അക്രമിയായവനെ അവന്‍ അക്രമിയാവാനുണ്ടായ സാഹചര്യം ,കാരണങ്ങള്‍ ഇല്ലാതാക്കുകയും ,അക്രമിയെ അക്രമത്തില്‍ നിന്ന് തടയാനാവുന്നത്‌ ചെയ്യുകയും, അക്രമിക്കാനുള്ള അവന്റെ ശക്തിയും സ്രോതസ്സും ക്ഷയിപ്പിക്കുകയും ചെയ്യുക എന്നതിലൂടെ യഥാര്‍ത്ഥത്തില്‍ അവനെ സഹായിക്കുകയാണു ചെയ്യുന്നത്‌.

34 Response to മൊഴിമുത്തുകള്‍-27

November 17, 2008 at 10:05 AM

''അക്രമിക്കപ്പെട്ടവനെയും അക്രമിയെയും സഹായിക്കുക''

November 17, 2008 at 10:31 AM

കാലിക പ്രസക്‍തമായ തിരുവചനം. അക്രമിയുടെ ദുഷ്പ്രവണതകളും പൈശാചികമനോഭാവങ്ങളും മാറ്റിയെടുത്ത് സമൂഹത്തിനുപകാരപ്പെടുന്ന ഉത്തമപൌരനാക്കി മാറ്റാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഉത്തമമായ അധ്യാപനം.

November 17, 2008 at 5:11 PM

അപ്പൊ,അക്രമിയെയും സഹായിക്കണം അല്ലെ?

November 17, 2008 at 5:33 PM

പക്ഷേ അതു കൊണ്ട് അക്രമിക്കു മാനസാന്തരം വന്നാലോ.അങ്ങനെ എങ്കില്‍ അതൊരു പുണ്യ പ്രവൃത്തിയാകും

November 18, 2008 at 8:49 AM

മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതും , വളരെ വിശാലമായ അർഥം ഉൾക്കൊള്ളുന്നതുമായ മൊഴിമുത്ത്!!അക്രമിയായാലും ശത്രുവായാലും മനുഷ്യരെല്ലാം സഹോദരങ്ങളാണ്.സഹജീവിക്കു വഴിതെറ്റുമ്പോൾ അവനെ ദ്വേഷിക്കുകയല്ല,നേർവഴിക്കു വരാൻസഹായിക്കുകയാണു വേണ്ടത് ആക്രമണവും പ്രത്യാക്രമണവുമായി ലോകത്തെ നരകമാക്കുന്നവർ ഇതു മനസിലാക്കിയിരുന്നെങ്കിൽ!!

November 18, 2008 at 9:29 AM

>കാസിം തങ്ങള്‍

തീര്‍ച്ചയായും , എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച്‌ അക്രമങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയാണ്. ഒരു ചെറു സമൂഹത്തിനെ വഴിതെറ്റിക്കുന്നവര്‍ ചിലരുണ്ടാവുമ്പോള്‍ അത്‌ മൊത്തം സമൂഹത്തിനു ബാധിക്കാതിരിക്കാന്‍ അവരെ ബോധവത്കരണം ചെയ്ത്‌ മാറ്റിയെടുക്കാന്‍ ശ്രമിക്കുക എന്നത്‌ നമ്മുടെ നാടിന്റെ ചുറ്റുപാടില്‍ നമുക്ക്‌ ചെയ്യാന്‍ കഴിയുന്ന പ്രാഥമിക ധര്‍മ്മമാണ്. ധര്‍മ്മപ്പടയണിയെ കരുത്തുറ്റതാക്കാം നമുക്ക്‌. ആദ്യ്മായി അഭിപ്രായം രേഖപ്പെടുത്തിയ തങ്ങള്‍ക്ക്‌ പ്രത്യേകം നന്ദി

>സ്മിതാ ആദര്‍ശ്‌

കേള്‍ ക്കുമ്പോള്‍ നമുക്കെല്ലാം ഉണ്ടാവുന്ന അതേ സംശയം അന്ന് ഈ തിരുമൊഴി കേട്ട അനുചരര്‍ക്കും ഉണ്ടാവുകയും .ഏത്‌ വിധത്തിലാണു അക്രമിയെ സഹായിക്കുക എന്നത്‌ നബി വിവരിക്കുകയും ചെയ്തിരിക്കുന്നു. മുഖ്യധാരയിലേക്ക്‌ അക്രമികളെ കൊണ്ട്‌ വരാന്‍ കഴിയുന്നത്‌ ചെയ്യുന്നത്‌ ഒരു വിധത്തില്‍ സഹായമാണല്ലോ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

>കാന്താരിക്കുട്ടി

അതെ, അങ്ങിനെ മാനസാന്തരം വന്ന് നിരവധി പേര്‍ ഇന്ന് സമൂഹത്തിനു വേണ്ടി പ്രവൃത്തി ചെയ്യുന്നുവെന്നത്‌ ഒരു സത്യമാണ്. നമ്മുടെ ജയില്‍ സംവിധാനങ്ങളും മറ്റും പക്ഷെ അക്രമിയെ കൂടുതല്‍ അക്രമകാരികളാക്കി മാറ്റുന്ന നിലയിലാണു പലപ്പോഴും എന്നത്‌ ദു:ഖകരമാണ്. നന്ദി

>റോസ്‌ ബാസ്റ്റിന്‍

ചേച്ചീ, വിശാല അര്‍ത്ഥമുള്ളതെങ്കിലും വളരെ വിശാലമായ മനസ്സും ചിന്തകളും ഉള്ളവര്‍ക്ക്‌ പോലും ചിലപ്പോള്‍ ഉള്‍കൊള്ളാനാവുകയില്ല. എന്നാല്‍ ചെറിയ കുറ്റം ചെയ്തവരെ വന്‍ കുറ്റവാളികളാക്കി മുദ്രകുത്തി അകറ്റി നിര്‍ത്തുന്നതിനേക്കാള്‍ ചെയ്ത കുറ്റത്തിനു തക്ക ശിക്ഷ നല്‍കുകയും ഭാവിയില്‍ കുറ്റകൃത്യങ്ങളിലേക്ക്‌ വഴുതാത്ത വിധത്തില്‍ അവന്റെ/ അവളുടെ മനസ്സും സാഹചര്യങ്ങളും മാറ്റാന്‍ വേണ്ടത്‌ ചെയ്യുകയും ചെയ്യുക എന്നത്‌ അക്രമിയെ സഹായിക്കല്‍ തന്നെയെന്ന് കരുതാം. ആക്രമണോത്സുകരായി വര്‍ത്തിക്കുന്ന ആധുനിക ജനതയ്ക്കെവിടെ ചിന്തകള്‍ക്ക്‌ സമയം ? അഭിപ്രായം അറിയിച്ചതില്‍ നന്ദി

November 18, 2008 at 10:16 AM

അക്രമിയെ സഹായിക്കാനം ക്ഷയിപ്പിക്കാനും ഏറ്റവും പറ്റിയ ആയുധം മനസ്സറിഞ്ഞുള്ള സ്നേഹമല്ലേ മാഷേ?

November 18, 2008 at 11:51 AM

അവസരോചിതമായ തിരുവചനങ്ങൾ.

ക്ഷമിക്കുവാനും സഹിക്കുവാനും പഠിപ്പിച്ച റസ്സുലിന്റെ വചനങ്ങൾ ജീവിതത്തിൽ എന്നും വഴികാട്ടിയായെങ്കിലെന്ന് ആഗ്രഹിച്ചുപോവുന്നു.

November 18, 2008 at 11:20 PM

കാലിക പ്രസക്തമായ ഈ വചനങ്ങള്‍ പകര്‍ന്നുതന്നതിനു നന്ദി

ആശംസകള്‍

November 19, 2008 at 1:40 PM

>അരുണ്‍ കായംകുളം

മനസ്സറിഞ്ഞുള്ള സ്നേഹവും അതില്‍ പ്രധാനപ്പെട്ടത്‌ തന്നെ. പക്ഷെ എല്ലാ അക്രമികളിലും അത്‌ പ്രായോഗികമാകണമെന്നില്ല. അപ്പോള്‍ അതിനു മറ്റു വഴികളും നോക്കണം. അക്രമിക്കാനുള്ള ശക്തി ക്ഷയിപ്പിക്കാനുള്ള. വായനക്കും അഭിപ്രായത്തിനും നന്ദി


>ഹംസകോയ

ആദ്യമായി ഇവിടെയെത്തിയ ഹംസകോയ സാഹിബിനു സ്വാഗതം :)
തിരു റസൂലിന്റെ അധ്യാപനങ്ങള്‍ വിട്ടകന്നതിനാല്‍ വന്ന് ഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍കൊള്ളാന്‍ നമുക്കാവട്ടെ. . അഭിപ്രായത്തിനു നന്ദി

>പേടി രോഗയ്യര്‍ cbi

വായനക്കും അഭിപ്രായത്തിനു നന്ദി. cbi സാന്നിദ്ധ്യം ഉണ്ടാവുമല്ലോ വീണ്ടും :)

November 20, 2008 at 12:01 PM

"അക്രമിയായി നടക്കുന്ന ഒരാളെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും അയാളുടെ അക്രമാസകതിയും അക്രമിക്കാനുള്ള അവന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കലും യഥാര്‍ത്ഥത്തില്‍ ആ അക്രമിയെ സഹായിക്കലാണ്." വളരെ വിലയേറിയ -ഈ കാലഘട്ടത്തിനു അത്യാവശ്യമായ ഒരു ഉപദേശമാണു ഇത്. മനുഷ്യനെ തിന്മയില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഈ പ്രവര്‍ത്തി സത്യത്തില്‍ എല്ലാസല്‍കര്‍മ്മങ്ങളിലും മഹനീയ മായതായിരിക്കും!

November 20, 2008 at 1:06 PM

കാലിക പ്രസക്തമായ സന്ദേശം. നന്ദി.

November 20, 2008 at 2:08 PM

നല്ല പോസ്റ്റ്

November 20, 2008 at 3:33 PM

അക്രമിയായി നടക്കുന്ന ഒരാളെ ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും അയാളുടെ അക്രമാസകതിയും അക്രമിക്കാനുള്ള അവന്റെ കഴിവിനെ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കലും യഥാര്‍ത്ഥത്തില്‍ ആ അക്രമിയെ സഹായിക്കലാണ്.

കൊള്ളാം.

ആശംസകള്‍

November 21, 2008 at 4:47 PM

:,

November 22, 2008 at 10:16 AM

>ഒരു ദേശാഭിമാനി

വായിച്ചതിനും ക്രിയാത്മകമായി വിലയിരുത്തി അഭിപ്രായം അറിയിച്ചതിലും സന്തോഷം.

>ബൈജു സുത്താന്‍

>അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

>ജോക്കര്‍

നന്ദി. താങ്കളുടെ അഭിപ്രായത്തിനു

>അനില്‍ ബ്ലോഗ്‌

വായനക്കും അഭിപ്രായത്തിനും നന്ദി

>അനൂപ്‌ കോതനല്ലൂര്‍

വന്നതില്‍ സന്തോഷം പുഞ്ചിരിക്ക്‌ നന്ദി :)

November 22, 2008 at 3:31 PM

very relevent i in this period

November 23, 2008 at 6:53 AM

നല്ലവചനങ്ങളും ആശയങ്ങളും എപ്പോഴും സ്വാഗതംചെയ്യപ്പെടേണ്ടതുതന്നെ. പക്ഷേ ഇതൊക്കെ കൊള്ളേണ്ടിടത്തു കൊള്ളുന്നുണ്ടോ? സംശയം. നല്ലവാക്കുകൾകേൾക്കുമ്പോഴും പഠിക്കുമ്പോഴുമല്ല, അതു് ഓരോവ്യക്തിത്വത്തിന്റെയും ഭാഗമായി മാറുമ്പോഴാണു് ലോകം നന്നാവുന്നുവെന്നു മനസ്സിലാകുക.

എനിക്കിപ്പോഴും ആശനശിച്ചിട്ടില്ല. പരിശ്രമം നന്നു്. തുടരട്ടെ. ആശംസകൾ!.

November 23, 2008 at 8:54 AM

> poor-me/പാവം ഞാന്‍

വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി

>അന്തിപ്പോഴന്‍,

തീര്‍ച്ചയായും നന്മകളുടെ സാംശീകരണവും അതിന്റെ ബഹിര്‍ സ്ഫുരണവും ഓരോ വ്യക്തികളില്‍ നിന്നും ഉണ്ടാവണം. സമൂഹമെന്നത്‌ വ്യക്തികളുടെ കൂട്ടമാണല്ലോ. അങ്ങിനെ നല്ല സമൂഹത്തിന്റെയും നല്ല നാടിന്റെയും സൃഷ്ടിപ്പിനായി നമുക്ക്‌ ആശിക്കാം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

November 30, 2008 at 8:12 PM

ഈ മൊഴിമുത്ത് വളരെ വളരെ അര്‍ത്ഥവത്തും കാലികപ്രാധാന്യവുമായത്.
അക്രമവാസനയുള്ളവനെ നേരേയാക്കി എടുക്കുന്നത് അവനെ സഹായിക്കല്‍ തന്നെയാണ്.

December 1, 2008 at 10:13 AM

>ഗീതാഗീതികള്‍,

വായിച്ച്‌ അഭിപ്രായം അറിയിച്ച നല്ല മനസ്സിനു നന്ദി. മൊഴിമുത്തുകളില്‍ പുതിയ പോസ്റ്റ്‌ വായിക്കുമല്ലോ

എല്ലാവര്‍ക്കും നന്ദി

July 5, 2010 at 10:19 AM

വളരെ ശരി.
നന്ദി.

July 5, 2010 at 12:07 PM

തൊടുപുഴക്കാലത്ത് തികച്ചും പ്രസക്തമായത്...

July 5, 2010 at 1:04 PM

റീ പോസ്റ്റ് ചെയ്തത് നന്നായി..

July 5, 2010 at 2:33 PM

സന്ദര്‍ഭോചിതമായി വീണ്ടും പോസ്റ്റിയത്.

July 5, 2010 at 2:39 PM

ഈ വചനങ്ങള്‍ പകര്‍ന്നുതന്നതിനു നന്ദി...

July 5, 2010 at 11:32 PM

''അക്രമിക്കപ്പെട്ടവനെയും അക്രമിയെയും സഹായിക്കുക''

ഇവിടെ അക്രമി എന്നേ പറഞ്ഞുള്ളു ജോസഫിനെ മുഹമ്മദിനെ എന്ന് വേര്‍ തിരിച്ചില്ല.

എന്തൊരു നല്ല കാഴ്ചപ്പാട്.

തിരിച്ചറിവില്ലാത്ത ഇവന്മാര്‍ക്കൊക്കെ
എന്നാണാവൊ വിവരം വക്കുക.


റീ പോസ്റ്റിന് നന്ദി.

July 7, 2010 at 1:13 AM

@
OAB/ഒഎബി :

ഇസ്ലാമില്‍/ഖുര്‍'ആനില്‍ മിക്കയിടത്തും ഹേ, മനുഷ്യാ എന്നാണു അഭിസംബോധന ചെയ്യുന്നത്. അല്ലാതെ മുഹമ്മദേ, പോക്കറെ, ജാഫറെ എന്നല്ല. ചിലയിടങ്ങളില്‍ ഹേ,മുസ്ലിം എന്നും.
പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ പൊരുളില്‍ നിന്നും മാനവസമൂഹം ഉണര്‍ന്നത് ഇതുപോലുള്ള ചിന്തകളില്‍ നിന്നാണ്.
ഇന്ന് പക്ഷെ വിധി വൈപരീത്യം മനുഷ്യനെ അക്ക്രമങ്ങളിലേക്ക് നയിക്കുന്നു!

ബഷീര്‍ജി, നന്നായി ഈ ഉണര്ത്തുപാട്ട്.

July 7, 2010 at 1:39 PM

എന്താണ് ഇസ്‌ലാം തീവ്രവാ‍ദത്തെ പറ്റി പഠിപ്പിക്കുന്നത് ?
തീവ്രവാദ വിരുദ്ധ കാമ്പയിൻ കാലയളവിൽ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സ‌അദി യുടെ പ്രഭാഷണം. 2 വി.സി.ഡി കളിലായി

ഇവിടെ ക്ലിക് ചെയ്ത് കാണുക /കേൾക്കുക


ആദ്യ ക്ലിപ് അവസാനമായിരിക്കും ലിസ്റ്റ് ചെയ്ത് വരിക എന്നുണർത്തട്ടെ

July 7, 2010 at 2:16 PM

> സുപ്രിയ,

മൊഴിമുത്തുകളിലേക്ക് സുസ്വാഗതം. അഭിപ്രായത്തിനു നന്ദി.

> Poor-me/പാവം- ഞാൻ ,

തൊടുപുഴക്കാലത്തെന്നല്ല എക്കാലത്തും പ്രസകതമാണ് പ്രവാചകാധ്യപനങ്ങൾ .പക്ഷെ ദുർവ്യാഖ്യാനങ്ങളാണിന്നധികവും നടക്കുന്നതെന്ന് മാത്രം. അഭിപ്രായത്തിനു നന്ദി.

> ഹംസ,

> തെച്ചിക്കോടൻ,

> Jishad-Cronic,


വായനയ്ക്കും നല്ല വാക്കുകകൾക്കും പിന്തുണയ്ക്കും വളരെ നന്ദി

>OAB/ഒഎബി ,

അതെ, വേർതിരിവില്ലാതെയാണ് .അത് മനസിലാക്കിയിടത്ത് തെറ്റു പറ്റി ചിലർക്ക് .അലെങ്കിൽ അവരെ തെറ്റിദ്ധരിപ്പിക്കുന്നു ചിലർ. അവർക്ക് വിവരമില്ലാതെയല്ല അത് വികൃതമായിപ്പോയി എന്ന് മാത്രം. നല്ല ബുദ്ധി കൊടുക്കട്ടെ .

അഭിപ്രായത്തിനു നന്ദി

> OMR


ഇസ്‌ലാമിന്റെ ബാലപാഠമറിയാത്ത പ്രവാചക അധ്യാപനങ്ങളുടെ പൊരുളറിയാത്ത ചിലർ എന്നല്ല എല്ലാ സമൂഹത്തിലും സമുദായത്തിലും മനുഷ്യ നന്മയ്ക്കെതിര് നിൽക്കാൻ എന്നു കുറച്ച് പേരുണ്ടായികൊണ്ടിരിക്കും. നമുക്കുണർന്നിരിക്കാം അതിനെതിരിൽ എന്നും.

അഭിപ്രായത്തിനു വളരെ നന്ദി


> പ്രചാരകൻ

ഇവിടെ വന്നതിൽ സന്തോഷം. ലിങ്കിനു നന്ദി

July 7, 2010 at 9:54 PM

ആക്രമികള്‍ കല്ലിവല്ലി.
വിവരദോഷികളും ദുഷ്ട്ടന്മാരും കല്ലിവല്ലി.
തിന്മ ചെയ്യുന്നവര്‍ കല്ലിവല്ലി.
കാര്യമറിയാതെ കല്ലെറിയുന്നവരും കല്ലിവല്ലി.
നന്മ വിജയിക്കട്ടെ. നന്മ നീണാള്‍ വാഴട്ടെ!

July 12, 2010 at 11:58 AM

> കണ്ണൂരാൻ

കല്ലിവല്ലിയായി അങ്ങിനെ തള്ളിക്കളയാൻ പറ്റുമോ ? അക്രമികളെയും അക്രമിക്കപ്പെട്ടവരെയും !

അത്യന്തികമായ വിജയം നന്മയ്ക്ക് തന്നെയായിരിക്കും എന്ന ഉറച്ച വിശ്വാസത്തിൽ തന്നെ നമുക്ക് എല്ലാം കല്ലിവല്ലിയാക്കാം അല്ലേ :)

അഭിപ്രായമറിയിച്ചതിൽ സന്തോഷം

നുറുങ്ങുകളിൽ,വഴിമാറിയ അപകടംവായിക്കുമല്ലോ

July 24, 2010 at 9:29 PM

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ഈ മൊഴിമുത്തുകള്‍ക്കുള്ള പ്രസക്തി നമുക്ക് അവഗണിക്കാനാവില്ല....

July 25, 2010 at 11:58 AM

> ഫിലിം പൂക്കൾ

മൊഴിമുത്തുകളിലേക്ക് സ്വാഗതം
അഭിപ്രായമറിയിച്ചതിനു നന്ദി

കേരളത്തിൽ എന്നല്ല ലോകത്തെല്ലായിടത്തും !