മൊഴി മുത്തുകള്‍ -2

നന്ദി
.. ഒരു മഹത്‌ ഗുണം
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ എടുത്തുപറയല്‍ നന്ദിയും അതുപേക്ഷിക്കല്‍ നന്ദികേടുമാണ്‌. കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോടെ നന്ദി ചെയ്യാത്തവര്‍ അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല. ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
===============================================================
ഉപകാര സ്മരണ, നന്ദി പ്രകടനം, അതിനായി വേണ്ടത്‌ ചെയ്യല്‍ എന്നിവ നബി (സ) യുടെ ചര്യകളില്‍ പെട്ടതാണ്‌. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ എടുത്തു പറയുന്നത്‌ തന്നെ ഒരു നന്ദി പ്രകടനമാണ്‌. ഈ നന്ദി പ്രകടനത്തിനായി അല്ലാഹുവിനെ ആരാധിക്കുകയും അവന്റെ സൃഷ്ടികളെ സഹായിക്കുകയും ചെയ്യണം. ജനങ്ങള്‍ പരസ്പരം ഉപകാരം ചെയ്യേണ്ടതും അതിന്റെ അടിസ്ഥനത്തില്‍ അന്യോന്യം നന്ദിയുള്ളവരായിരിക്കേണ്ടതുമാണ്‌. അല്ലാഹു എത്ര അനുഗ്രഹം ചെയ്താലും അതിനെ യൊക്കെ മറച്ച്‌ വെച്ച്‌ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മാത്രം പറയലും , ഉപകാരം ചെയ്തവരോട്‌ നന്ദി കാണിക്കാതിരിക്കലും മാത്രമല്ല ഉപകാരം ചെയ്തവനെ ഉപദ്രവിക്കലും ഇന്ന് ജനങ്ങളുടെ ഇടയില്‍ അധികരിച്ചിരിക്കുന്നു. അറിവുള്ളവരും ഇല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു.
----------------------------------------------------------------------------------------------
നന്ദി ചെയ്യല്‍ ഇസ്‌ ലാകിക ചിട്ടകളില്‍ പെട്ടതും നന്ദികേട്‌ കാണിക്കല്‍ അനിസ്‌ ലാമികവും അവിശ്വാസവും കൂടിയാണെന്നും നബി (സ) യുടെ തിരു മൊഴിയിലൂടെ പഠിക്കേണ്ടതുണ്ട്‌. മനുഷ്യന്‍ ഏറ്റവും നന്ദികെട്ട വിഭാഗമായി നിപതിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണെവിടെയും..
സമ്പത്തിന്റെ മൂര്‍ദ്ധന്യതയില്‍ വിരാചിച്ചുകൊണ്ടിരിക്കുന്നവനോടും വിശേഷങ്ങള്‍ ചോദിച്ചാല്‍ .. ആ ... ഒരുവിധമങ്ങിനെ തട്ടി മുട്ടി നീങ്ങുന്നു... എന്നാണു മിക്കവരില്‍ നിന്നും മറുപടി ലഭിക്കുക..സര്‍വ്വലോക രക്ഷിതാവിനോടും ജനങ്ങളോടും നന്ദിയുള്ളവരായി വര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

5 Response to മൊഴി മുത്തുകള്‍ -2

April 28, 2008 at 9:17 AM

അല്ലാഹു എത്ര അനുഗ്രഹം ചെയ്താലും അതിനെ യൊക്കെ മറച്ച്‌ വെച്ച്‌ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മാത്രം പറയലും , ഉപകാരം ചെയ്തവരോട്‌ നന്ദി കാണിക്കാതിരിക്കലും മാത്രമല്ല ഉപകാരം ചെയ്തവനെ ഉപദ്രവിക്കലും ഇന്ന് ജനങ്ങളുടെ ഇടയില്‍ അധികരിച്ചിരിക്കുന്നു

April 28, 2008 at 10:59 AM

വളരെ കാലികപ്രസക്തിയുള്ള ലേഖനം...അഭിനന്ദനങ്ങള്‍....

April 28, 2008 at 3:22 PM

ശിവ,

ആദ്യ കമന്റിനു നന്ദി...

കാലികമായ വായനയിലൂടെ തിരിച്ച്‌ പിടിക്കേണ്ട നന്മകള്‍ പങ്കുവെക്കാന്‍ നമുക്കാവട്ടെ..
വീണ്ടും മൊഴിമുത്തുകളിലേക്ക്‌ സ്വാഗതം..

May 10, 2008 at 10:44 AM

വളരെ നല്ല ലേഖനം...........പരിചപ്പെട്ടതില്‍ സന്തൊഷം.

May 10, 2008 at 2:42 PM

Sapna Anu B Geroge,
നല്ല മനസ്സുകളെ പരിചയപ്പെടുന്നതില്‍ ,അഭിപ്രായം അറിയുന്നതില്‍ സന്തോഷമുണ്ട്‌.. തുടര്‍ ന്നും സാന്നിദ്ധ്യവും അഭിപ്രായവും പ്രതീക്ഷിക്കുന്നു.. നന്ദി..