മൊഴിമുത്തുകള്‍ -1

അക്രമം

അക്രമത്തെ സൂക്ഷിക്കുവിന്‍; എന്തു കൊണ്ടെന്നാല്‍ അകമം അവസാന നാളില്‍ അന്ധകാരങ്ങളാകുന്നു. ( മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനയെ സൂക്ഷിക്കുക; എന്തുകൊണ്ടെന്നാല്‍ ആ പ്രാര്‍ത്ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല ( അഥവാ അല്ലാഹു ഉടനെ സ്വീകരിക്കും ) ( തിര്‍മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്തത്‌ )

മറ്റുള്ളവരെ യാതൊരു കാരണവശാലും ഉപദ്രവിയ്ക്കരുത്‌. ഉപദ്രവമാകുന്ന അക്രമം പരലോക ശിക്ഷയ്ക്ക്‌ കാരണമാകുമെന്നതില്‍ സംശയമില്ല. കൂടാതെ അക്രമിക്കപ്പെട്ട അല്ലെങ്കില്‍ ഉപദ്രവിയ്ക്കപ്പെട്ട മനുഷ്യന്‍ അക്രമിയെ കുറിച്ച്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ച്‌ ഉത്തരം നല്‍കും. അപ്പോള്‍ അക്രമിയായ മനുഷ്യനു ഇഹത്തിലും പരത്തിലും ( ഈ ലോകത്തും , പരലോകത്തും ) അല്ലാഹുവിന്റെ ശിക്ഷയ്ക്ക്‌ പാത്രമാകും. ആ ശിക്ഷയാകട്ടെ വേഗത്തില്‍ അവനെ / അക്രമിയെ ബാധിക്കുകയും ചെയ്യും.

ജനങ്ങള്‍ പരസ്പരം മര്യാദകേടായി പെരുമാറുന്നതും ദ്രോഹിക്കുന്നതും അക്രമം തന്നെയാണു. ഒരു സദസ്സില്‍ / സഭയില്‍ വെച്ച്‌ അപമാനിക്കുന്നതും തന്നെ ബഹുമാനിക്കാത്തതിന്റെ പേരില്‍, താന്‍ പറഞ്ഞത്‌ അനുസരിക്കാത്തതിന്റെ പേരില്‍, ഇതരന്‍ കീഴടങ്ങണം എന്ന ദുരുദ്ധേശ്യത്തോട്‌ കൂടി അവന്റെ ജീവിത മാര്‍ഗങ്ങളില്‍ തടസ്സമുണ്ടാക്കലും, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചു വിടലും, അന്യന്റെ സ്വത്ത്‌ അന്യയമായി കൈക്കലാക്കുവാന്‍ ശ്രമിക്കലും അത്‌ വഴി അവനെ ഭവന രഹിതനാക്കലും, എന്നു വേണ്ട തനിയ്ക്ക്‌ ഇഷ്ടമില്ലാത്തതിന്റെ പേരിലോ, തന്റെ സ്വാര്‍ത്ഥ മോഹങ്ങള്‍ സാധിക്കുവാനോ , മറ്റുള്ളവര്‍ ക്ക്‌ ഉപദ്രവകരമായിതീരുന്ന ഏത്‌ പ്രവര്‍ത്തിയും അക്രമത്തില്‍ പെട്ടതാണ്‌.

-------------------------------------------------------------------------------------------------

ഈ മുന്നറിയിപ്പിന്റെ കാതല്‍ തിരിച്ചറിയാന്‍ ഏവര്‍ ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്‌.വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

10 Response to മൊഴിമുത്തുകള്‍ -1

April 21, 2008 at 3:21 PM

“മറ്റുള്ളവര്‍ ക്ക്‌ ഉപദ്രവകരമായിതീരുന്ന ഏത്‌ പ്രവര്‍ത്തിയും അക്രമത്തില്‍ പെട്ടതാണ്‌.”
വളരെ ശരി.

April 21, 2008 at 3:35 PM

ആദ്യമായി ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ
ശ്രീ യ്ക്ക്‌ വളരെ നന്ദി..

മനസ്സിന്റെ കോണില്‍ നന്മയുടെ തിരിനാളം സൂക്ഷിക്കുന്നവര്‍ക്ക്‌ ഒരു വിചിന്തനത്തിനു വഴിയൊരുക്കാനായാല്‍ ..അതാണു സന്തോഷം..

ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയട്ടെ ഏവര്‍ ക്കും

April 21, 2008 at 4:51 PM

സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

April 21, 2008 at 6:04 PM

നല്ല ലേഖനം....

April 21, 2008 at 6:42 PM

അസ്സലാമു അലൈയ്ക്കും.

April 21, 2008 at 11:26 PM

നല്ല ചിന്തകള്‍

April 22, 2008 at 12:18 PM

വളരെ നല്ല ലേഖനം

April 22, 2008 at 1:12 PM

>തണല്‍ ,

നോവുന്നവര്‍ക്ക്‌ തണലേകാന്‍ കഴിയുന്ന , സ്നേഹിക്കുന്ന തത്വ സംഹിതകളെ നമുക്ക്‌ സ്നേഹിയ്ക്കാം.. നന്ദി..


>ശിവ കുമാര്‍ ,

സന്തോഷം.. തിരു നബി (സ) യുടെ വചനങ്ങള്‍ ഏറ്റവു ലളിതമായി വിവര്‍ത്തനം ചെയ്തത്‌ മിനുക്കിയിടുന്നുവെന്ന് മാത്രം..

>സജി /മിന്നാ മിനുങ്ങ്‌

വ അലൈക്കും ..
വന്നതിനു നന്ദി..

>അനൂപ്‌ എസ്‌ നായര്‍,

നല്ല ചിന്തകള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ ഏവര്‍ ക്കും കഴിയട്ടെ..

>അരീക്കോടന്‍ മാഷേ...

വന്നതിലും അഭിപ്രായം അറിയിച്ചതിലും തുടര്‍ ന്നും എല്ലാവരുടെയും സാന്നിദ്ധ്യവും ഉപദേശ നിര്‍ദ്ധേശങ്ങളും സ്വഗതം ചെയ്യുന്നു.

April 28, 2008 at 9:23 AM

"ഉപദ്രവിയ്ക്കപ്പെട്ട മനുഷ്യന്‍ അക്രമിയെ കുറിച്ച്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ച്‌ ഉത്തരം നല്‍കും"

നമ്മളാണ് ഉപദ്രവിക്കപ്പെട്ടതെങ്കില്‍ ഉപദ്രവിച്ചവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയല്ലേ വേണ്ടത്?

വളരെ നല്ല ഉദ്യമം.ഇതിനു തക്ക പ്രതിഫലം താങ്കള്‍ക്ക് ലഭിക്കുമാറാകട്ടെ(ആമീന്‍)

April 28, 2008 at 9:43 AM

>> വല്ല്യമ്മായി...
തീര്‍ച്ചയായും.. അങ്ങിനെ ചെയ്തതാണു നബി (സ) യുടെയും മഹത്തുക്കളുടെയും ജീവിതത്തില്‍ നിന്ന് കാണാന്‍ കഴിയുന്നത്‌..
ത്വാഇഫിലെ ജനത നബി (സ) യെ കല്ലെറിയുകയും ആട്ടിയോടിക്കുകയും ചെയ്ത സന്ദര്‍ഭം. ജിബ്‌രീല്‍ (അ) വന്ന് നബി യോട്‌ ഈ അക്രമകാരികളെ ശിക്ഷക്ക്‌ വിധേയമാക്കാന്‍ അല്ലാഹു താങ്കളുടെ അനുവാദം തേടുന്നുവെന്ന് അറിയിച്ചപ്പോള്‍ . അവര്‍ അറിവുകേടുകൊണ്ട്‌ ചെയ്യുന്നതാണു.. അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയായിരുന്നു നബി (സ) മുന്നോട്ട്‌ വെച്ചത്‌..

സാധാരണക്കാരായ നമുക്കെല്ലാവര്‍ ക്കും അത്തരം മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ കഴിയട്ടെ..

അഭിപ്രായത്തിനു വളര നന്ദി..

പ്രാര്‍ത്ഥനയില്‍ ഈ സഹോദരനെയും ഉള്‍പ്പെടുത്തുമല്ലോ..